പാഞ്ചജന്യം

മികച്ച ഡോക്യുമെന്ററി, ഹ്രസ്വചിത്രം, ക്യാമ്പസ് ചിത്രം എന്നിവയ്ക്കുള്ള മത്സരം

പതിനേഴാമത് പാഞ്ചജന്യം അന്തർദ്ദേശീയ ചലച്ചിത്രമേളയോടനുബന്ധിച്ച് നടത്തുന്ന മത്സരം.

മേളയുടെ പതിനേഴാമത് പതിപ്പ് 2027 ജനുവരിയിൽ ചിറ്റൂർ കൈരളി-ശ്രീ തീയേറ്ററുകളിൽ നടക്കും.

സമ്മാനങ്ങൾ

ഓരോ വിഭാഗത്തിലും താഴെ പറയുന്ന ക്യാഷ് പ്രൈസുകൾ നൽകും:

  • മികച്ച ഹ്രസ്വചിത്രം: ₹10,000
  • മികച്ച ഡോക്യുമെന്ററി: ₹10,000
  • മികച്ച ക്യാമ്പസ് ചിത്രം: ₹5,000

നിബന്ധനകളും നിയമങ്ങളും

  1. 2026 ജനുവരി ഒന്നിനു ശേഷം നിർമ്മിച്ച ചിത്രങ്ങൾക്കാണ് ഈ മത്സരം.
  2. ഹ്രസ്വചിത്രങ്ങളുടെയും ക്യാമ്പസ് ചിത്രങ്ങളുടെയും ദൈർഘ്യം 30 മിനിറ്റിൽ കൂടരുത്. ഡോക്യുമെന്ററികൾക്ക് ഈ പരിധി ബാധകമല്ല.
  3. ഏതു ഭാഷയിലുള്ള ചിത്രങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. മലയാളത്തിലോ ഇംഗ്ലീഷിലോ അല്ലാത്ത എല്ലാ ചിത്രങ്ങൾക്കും ഇംഗ്ലീഷ് സബ്ടൈറ്റിൽ നിർബന്ധമാണ്.
  4. പങ്കെടുക്കുന്ന എല്ലാവരും പൂരിപ്പിച്ച അപേക്ഷാഫോം സമർപ്പിക്കണം.
  5. ചിത്രത്തിന്റെ ഹൈ ഡെഫിനിഷൻ പകർപ്പ് ഗൂഗിൾ ഡ്രൈവ് പോലുള്ള ഒരു പബ്ലിക് ക്ലൗഡിൽ അപ്‌ലോഡ് ചെയ്ത്, അതിന്റെ ലിങ്ക് അപേക്ഷാഫോമിൽ നൽകണം. ലിങ്കുള്ള ആർക്കും കാണാവുന്ന വിധത്തിലാണ് ഫയൽ പങ്കുവെച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക.
  6. മത്സരത്തിൽ പങ്കെടുക്കാൻ ₹500 ഫീസുണ്ട്. UPI, നെറ്റ് ബാങ്കിങ്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ വഴി അടയ്ക്കാം; പണമടയ്ക്കേണ്ട വിവരങ്ങൾ അപേക്ഷാഫോമിലുണ്ട്. ഫീസ് അടച്ചതിന്റെ രേഖ ഫോമിനൊപ്പം അപ്‌ലോഡ് ചെയ്യുക.
  7. ക്യാമ്പസ് ചിത്ര വിഭാഗത്തിൽ മത്സരിക്കുന്ന ചിത്രങ്ങൾക്കൊപ്പം, പഠിക്കുന്ന കോഴ്സിന്റെയും സ്ഥാപനത്തിന്റെയും വിവരങ്ങൾ വ്യക്തമാക്കുന്ന, സംവിധായകന്റെ സ്വയം സാക്ഷ്യപത്രം ചേർക്കണം.
  8. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും; അത് ചോദ്യം ചെയ്യാനാവില്ല. മേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ ജൂറി തിരഞ്ഞെടുക്കും.
  9. അടച്ച ഫീസ് ഒരു കാരണവശാലും തിരികെ നൽകില്ല. പരാതികളിൽ മേളയുടെ സംഘാടക സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
  10. പാഞ്ചജന്യം മുൻപ് നടത്തിയ ഏതെങ്കിലും മത്സരത്തിൽ പങ്കെടുത്തതോ മുൻ പാഞ്ചജന്യം അന്തർദ്ദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചതോ ആയ ചിത്രങ്ങൾ ഈ മത്സരത്തിന് പരിഗണിക്കില്ല.
  11. തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനസമയം മേളയുടെ പരിപാടികൾ താളിലും ഞങ്ങളുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലും പ്രസിദ്ധീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്

മുൻ വിജയികളും സമ്മാനദാനച്ചടങ്ങുകളും

2026-ലെ മത്സരവിജയികൾ ഇൻസ്റ്റഗ്രാമിൽ കാണുക (പുതിയ ടാബിൽ തുറക്കും)
പതിനാറാമത് മേളയുടെ സമാപനച്ചടങ്ങ്, 2026 ഇൻസ്റ്റഗ്രാമിൽ കാണുക (പുതിയ ടാബിൽ തുറക്കും)
2025-ലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു ഇൻസ്റ്റഗ്രാമിൽ കാണുക (പുതിയ ടാബിൽ തുറക്കും)

അവസാനം പുതുക്കിയത് .