പാഞ്ചജന്യം

മേളയിൽ പരസ്യം നൽകാം

പതിനേഴാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പരസ്യം നൽകാം.

ലോകത്തിലെ ഏറ്റവും ജനപ്രിയമായ കലാരൂപങ്ങളിൽ ഒന്നാണ് സിനിമ. വർധിച്ചുവരുന്ന ഒ.ടി.ടി. കാലത്ത് മികച്ച കലാമൂല്യമുള്ള സിനിമകൾ തിയേറ്ററിൽ ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. ഫിലിം ഫെസ്റ്റിവലുകളെയാണ് ഇതിനായി ജനങ്ങൾ ആശ്രയിക്കുന്നത്. അക്കാരണം കൊണ്ടു തന്നെ പാലക്കാട്ടെയും സമീപ ജില്ലകളിലേയും ചലച്ചിത്ര പ്രേമികളുടെ വിശ്വാസം ആർജ്ജിക്കാൻ പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക ചലച്ചിത്രമേളയായ പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള 2027 ജനുവരി 22 മുതൽ 28 വരെ ചിറ്റൂർ കൈരളി-ശ്രീ തിയേറ്ററുകളിൽ നടക്കുന്നു. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഡോക്യുമെന്ററി–ഷോർട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നു.

ഏഴു ദിവസങ്ങളിലായി, സംസ്ഥാനമൊട്ടാകെയുള്ള യുവാക്കളും കുടുംബങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ അയ്യായിരത്തിൽ അധികം പേർ ചലച്ചിത്രമേളയിൽ പങ്കാളികളാവും.

നിങ്ങളുടെ സ്ഥാപനത്തേയും ഉത്പന്നത്തേയും ജനങ്ങളുടെ കാഴ്ചയിലും മനസ്സിലും എത്തിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ദൃശ്യമേള. പരസ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതോടൊപ്പം താങ്കൾക്ക് ലഭിക്കുന്ന സൗജന്യ പാസ്സുകൾ ഉപയോഗിച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്ത് ലോക നിലവാരത്തിലുള്ള ചലച്ചിത്രങ്ങൾ കണ്ടാസ്വദിക്കുക.

ഈ മഹത്തായ സംരംഭത്തിൽ പങ്കാളിയാവാൻ സാദരം ക്ഷണിക്കുന്നു.

പരസ്യനിരക്കുകൾ

ഇനംവിശദാംശംനിരക്ക്
വീഡിയോ മൂവി16:9 format, 60 sec, 2 screens₹1,50,000
പോസ്റ്റർമൾട്ടികളർ, Double Crown size₹30,000
നോട്ടീസ്മൾട്ടികളർ₹15,000
പ്രതിനിധി പാസ്സ്₹15,000
ആർച്ച്വലുത്₹12,500
ആർച്ച്–ഗേറ്റ്ചെറുത്, 2 nos₹20,000
ക്യാന്റീൻ₹10,000
ഫിലിം ഷെഡ്യൂൾ₹15,000
തിയേറ്റർ സ്ലൈഡ്16:9 format, 10 sec, 3 shows × 5 days₹7,500
Kiosk in Theatre₹25,000
ബാഗ്500 nos₹60,000

ഫെസ്റ്റിവൽ ബുക്ക്

ഇനംവിശദാംശംനിരക്ക്
ബാക്ക് കവർമൾട്ടികളർ₹1,00,000
ഇന്നർ കവർമൾട്ടികളർ₹50,000
ഇന്നർ പേജ്മൾട്ടികളർ₹10,000
ഹാഫ് പേജ്മൾട്ടികളർ₹5,000
ഇന്നർ പേജ്സിംഗിൾ കളർ₹3,000

നിറഞ്ഞ സദസ്സുകൾ

മേളയിലെ മുഖങ്ങൾ

ബന്ധപ്പെടാൻ

വാട്സാപ്പിലോ ഇമെയിലിലോ സന്ദേശം അയയ്ക്കുക. ഞങ്ങൾ തിരികെ ബന്ധപ്പെടാം.


panchajanyam.org/ml/festival/sponsor എന്ന പേജിന്റെ QR കോഡ്

മേളയിൽ പരസ്യം നൽകാം

panchajanyam.org/ml/festival/sponsor

ഡൗൺലോഡ്